Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valiangadi Remained

Kozhikode

ന​ടു​ക്കം മാ​റാ​തെ... ഹ​ര്‍​ത്താ​ലി​ല്‍ നി​ശ്ച​ല​മാ​യി വ​ലി​യ​ങ്ങാ​ടി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ട ഭാ​ഗം ത​ക​ര്‍​ന്നു വീ​ണ് നാ​ലു തൊ​ഴി​ലാ​ളി​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് വ്യാ​പാ​രി​ക​ള്‍ ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ല്‍ വ​ലി​യ​ങ്ങാ​ടി ഇ​ന്ന​ലെ നി​ശ്ച​ല​മാ​യി. ച​ര​ക്കു​നീ​ക്കം പാ​ടെ നി​ല​ച്ചു.

ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. വ​ലി​യ​ങ്ങാ​ടി​യി​ലെ ഹാ​ര്‍​ഡ് വെ​യ​ര്‍ മേ​ഖ​ല​യും ഫു​ഡ് ഗ്രെ​യി​ന്‍​സ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​മാ​ണ് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം ഫു​ഡ് ഗ്രെ​യി​ന്‍​സ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​ശോ​ച​ന​യോ​ഗം ചേ​രു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എം. ബ​ഷീ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ജ​യ് സിം​ഗ്, പി.​സി. വാ​വു, എ.​ശ്യാം സു​ന്ദ​ര്‍ ഏ​റാ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി ഇ.​ടി.​അ​യ്യൂ​ബ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍, പി.​വി. ആ​റ്റ​ക്കോ​യ തു​ട​ങ്ങി​വ​ര്‍ സം​സാ​രി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​ക്ക​താ​യ സാ​മ്പ​ത്തി​ക പ്ര​തി​ഫ​ലം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​റെ നേ​രി​ല്‍ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

 

Latest News

Up